santhimadam-ina
ചോറ്റാനിക്കര ശ്രീ കുഴിയേറ്റ് മഹാദേവ ക്ഷേത്രത്തിൽ ശാന്തിമവും ക്ഷേത്രസമിതി ഓഫീസും പുലിയന്നൂർ തന്ത്രി ശശി നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്യുന്നു.എ.ജി.രാധാകൃഷ്ണൻ ,എം കെ .രഘു, ടി.ആർ.മോഹനൻ, ടി.പി.സന്തോഷ് കുമാർ, ടി.എൻ.സഹദേവൻ എന്നിവർ സമീപം.

തൃപ്പൂണിത്തുറ : ചോറ്റാനിക്കര ശ്രീകുഴിയേറ്റിൽ മഹാദേവ ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ശാന്തി മഠവും ക്ഷേത്രസമിതി ഓഫീസും പുലിയന്നൂർ തന്ത്രി ശശി നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് എം.കെ.രഘു അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജർ എ.ജി.രാധാകൃഷ്ണൻ ,സെക്രട്ടറി ടി.ആർ.മോഹനൻ, ടി.പി.സന്തോഷ് കുമാർ, ടി.എൻ.സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.ശാന്തി മഠത്തിനു പുറമേ വഴിപാട് കൗണ്ടർ, കമ്മറ്റി ഹാൾ, ഓഫീസ് എന്നിവയും ഇതിൽപ്പെടുന്നു. ശിവരാത്രി മഹോൽസവത്തിന്റെ ഉൽഘാടനവും ഇതോടൊപ്പം നടന്നു. 3 ന് വൈകീട്ട് 7ന് വെച്ചൂർ രമാദേവിയുടെ കുറത്തിയാട്ടം നടക്കും.4 ന് രാവിലെ 8.30 ന് ശീവേലി, 10.30 ന് അക്ഷരശ്ലോകം, അന്നദാനം, വൈകീട്ട് 6.30ന് മേജർസെറ്റ് പഞ്ചവാദ്യം 8 ന് തിരുവാതിര, തുടർന്ന് താലം, തായമ്പക, വിളക്ക്. 5 ന് പുലർച്ചെവാവ് ബലി മന്ദിരത്തിൽ വാവ് ബലി.