കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ നോട്ട് നിരോധനത്തിന് ശേഷം എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാർ സമാപിച്ചു. രണ്ടാം ദിവസം നടന്ന സെമിനാറിൽ പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫ. ഡോ.ശിവറെഡി ബാങ്കിംഗ് മേഖലയിൽ നോട്ടു നിരോധനം ഉളവാക്കിയ പ്രത്യാഘാതങ്ങൾ പ്രതിപാദിച്ചു.
സമാന്തര സമ്പദ് വ്യവസ്ഥയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് നോട്ടു നിരോധനം മൂലം പുറത്തു കൊണ്ടുവരാനായത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
നോട്ടു നിരോധനം കൊണ്ട് പണമില്ലാതാകുകയല്ല പണത്തിന് ബദൽ സംവിധാനം ഉയർന്ന് വരാൻ കാരണമാകുകയാണ് ചെയ്തതെന്ന്
പ്രൊഫ. ഡോ.വിജയമോഹൻ പിള്ള പറഞ്ഞു.
വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും ഗവേഷകരും പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങിൽ ഡോ. വിജയകുമാരി എം.എസ്, ഡോ. മഞ്ജുള കെ, ഡോ. എൽദോസ് .എ.എം. തുടങ്ങിയവർ പ്രസംഗിച്ചു.