നെടുമ്പാശേരി: എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണസംഘം നിർമ്മിച്ചു നൽകുന്ന വീടിന് മുൻ എം.പി പി. രാജീവ് തറക്കല്ലിട്ടു. പ്രളയത്തിൽ പൂർണ്ണമായി തകർന്ന ആവണംകോട് മണപ്പുറം വീട്ടിൽ വള്ളോന്റെ വീട് നിർമ്മാണത്തിനാണ് കല്ലിട്ടത്. ചടങ്ങിൽ സംഘം പ്രസിഡന്റ് ഇ.കെ. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, വൈസ് പ്രസിഡന്റ് പി.സി സോമശേഖരൻ, വാർഡ് മെമ്പർ എം.വി. റെജി, നെടുമ്പാശേരി സി.ഐ പി.എം. ബൈജു, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, പി.ജി. ദാസ്, എം.വി. സനിൽ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ് സ്വാഗതവും, സെക്രട്ടറി എം.കെ. രേണുക ചക്രവർത്തി നന്ദിയും പറഞ്ഞു.