പറവൂർ : ഇനിയും വരണം മോഡി ഭരണം എന്ന യുവമോർച്ചയുടെ ദേശീയ ക്യാമ്പയിൻെ്റ ഭാഗമായി യുവമോർച്ച പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നും പെരുവാരത്തെത്തിയ റാലി നഗരം ചുറ്റി നമ്പൂരിയച്ചൻ ആലിന് സമീപം സമാപിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി കെ.എസ്.ഉദയകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ടി.ജി. വിജയൻ, അനിൽ ചിറവക്കാട്, പി.സി.അശോകൻ, വി.കെ.ബസിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.