mvpa-608
പെരുമറ്റം ചേലാട്ടുകടവ് നവീകരണം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പെരുമറ്റം ചേലാട്ടുകടവ് നവീകരണത്തിനൊരുങ്ങുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പെരുമറ്റം ചേലാട്ടുപുഴക്കടവിന് മഹാപ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. നിരവധിപേർ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന കടവ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. കടവിന്റെ നവീകരണത്തിനായി ജില്ലാ പഞ്ചായത്തിൽ നിന്ന് ആറുലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായ നാല് ലക്ഷം രൂപയും ചെലവഴിച്ചാണ് കടവ് നവീകരിക്കുന്നത്. പെരുമറ്റം രണ്ടാർകര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ജലഗതാഗതത്തിനുപകരിക്കുന്ന രീതിയിലാണ് കടവ് നിർമ്മിക്കന്നത്. കടവിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ നിർവഹിച്ചു. വാർഡ് മെമ്പർ സുറുമി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ പി.എ. ഷാജഹാൻ, എസ്. മുഹമ്മദ് കുഞ്ഞ്, കെ പി. ഫസൽ, ടി.എം. ഹാഷിം, എം.എസ്. മൈതീൻ, ഇ.കെ. ഷാജി, പി.ഇ. മുഹമ്മദ്, നൗഷാദ് മായ്ക്കനാട്ട് തുടങ്ങിയവർ സംബന്ധിച്ചു.