ആലുവ: ചർച്ച് ബില്ലിനെതിരെ ആലുവ സെന്റ് ഡൊമിനിക്ക് ദേവാലയത്തിൽ പ്രതിഷേധം. വിശ്വാസികൾ സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം പാസാക്കി. വികാരി ഫാ. ജോസ് പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. അതിരൂപത പാസ്റ്റർ കൗൺസിൽ അംഗം ഡൊമിനിക്ക് കാവുങ്കൽ, ഫ്രാൻസിസ് മംഗലശേരി, നൈസ് പഞ്ഞിക്കാരൻ, ഫാ. ജിനു ചെത്തിമറ്റം, മനീഷ് തോണിത്തറ, ജോർജ് കോട്ടൂരാൻ എന്നിവർ സംസാരിച്ചു.
നൂറ്റാണ്ടുകളായി സഭയുടെ സ്വത്തുവകകൾ സുതാര്യമായി കൈകാര്യം ചെയ്യുകയാണ്. സഭയുടെ വസ്തുവകകളും സാമ്പത്തികകാര്യങ്ങളും നിയന്ത്രിക്കുവാൻ വ്യക്തമായ നിയമങ്ങളും സഭാ സമിതികളുമുണ്ട്. സഭാവിരുദ്ധരായ ഏതാനും പേരാണ് ബില്ലിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഭൂരിപക്ഷം വിശ്വാസികളുടെയും താത്പര്യപ്രകാരം ചർച്ച് ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം.