പൂത്തോട്ട : എ.ഐ.വൈ.എഫ് തെക്കൻപറവൂർ ലോക്കൽ സമ്മേളനത്തിന് മുന്നോടിയായ് തണ്ടാശേരി ഓഡിറ്റോറിയത്തിൽ സൗജന്യ ആയുർവേദമെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാസെക്രട്ടറി എൻ. അരുൺ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. കെ.ജി. ലൈബാസ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി കെ.എസ്. പവിത്രൻ , ആയുർവേദ കോളേജ് അസി. പ്രൊഫസർ ഡോ. ശ്രീരാജ് എന്നിവർ സംസാരിച്ചു. ജിഷ്ണു തങ്കപ്പൻ , കെ ആർ റനീഷ് , ആൽവിൻ സേവ്യർ, കെ.വി. മുരുകേഷ്, എം.ആർ. സുർജിത്ത് എന്നിവർ നേതൃത്വം നൽകി .