dinil
യുവമോർച്ച ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് മഹാബൈക്ക് റാലി കരിയാട് കവലയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ദിനിൽ ദിനേശ് ഫ്ളാഗ് ഓഫ് ചെയ്യുന്നു

ആലുവ: യുവമോർച്ച ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് മഹാബൈക്ക് റാലി കരിയാട് കവലയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ദിനിൽ ദിനേശ് ഫ്ളാഗ് ഓഫ് ചെയ്തു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട് സംസാരിച്ചു. നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്വീകരണത്തിന് ശേഷം ആലുവ ബാങ്ക് ജംഗ്ഷനിൽ റാലി സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി അനൂപ് ആന്റണി, മണ്ഡലം പ്രസിഡന്റും ജാഥാ ക്യാപ്ടനുമായ മിഥുൻ ചെങ്ങമനാട്, മണ്ഡലം സെക്രട്ടറിമാരായ സേതുരാജ് ദേശം, വൈശാഖ് രവീന്ദ്രൻ, ലീന സജീഷ്, വിനോദ് കണ്ണിക്കര, രഞ്ജിത് കൂളിമറ്റം എന്നിവർ സംസാരിച്ചു.