muncipal
.കവരപ്പറമ്പ് ചെങ്കായി പ്രദേശത്തെ ജലസേചന കനാൽ ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : കവരപ്പറമ്പ് ചെങ്കായി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവശ്യത്തിനുമായി സർക്കാരും നഗരസഭയും ചേർന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ജലസേചന കനാലിന്റെ ഉദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി. സലിം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അഡ്വ .ജോസ് തെറ്റയിൽ മുഖ്യപ്രഭാഷണം നടത്തി . കൗൺസിലർമാരായ എം.ജെ. ബേബി, ടി.വൈ. ഏല്യാസ്, പി.എം. വിൽസൻ, മുഹമ്മദ് അജ്മൽ. എന്നിവർ സംസാരിച്ചു.വാർഡ് കൗൺസിലർ കെ.ആർ.സുബ്രൻ സ്വാഗതവും മുൻ കൗൺസിലർ എ.കെ.ബാലൻ നന്ദിയും പറഞ്ഞു.