mvpa-107
പെരിങ്ങഴ കൊച്ചുചിറ പാടശേഖരത്തില്‍ നടന്ന കൊയ്ത്തുത്സവം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കൊച്ചുചിറ പാടശേഖരത്തിലെ കൊയ്ത്തുത്സവം ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എൽദോ എബ്രഹാം എം.എൽ.എ നെൽകറ്റകൾ കൊയ്ത് ഉദ്ഘാടനം ചെയ്തു. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കുര്യാക്കോ, വാർഡ് മെമ്പർ ഓമന മോഹനൻ, കൃഷി ഓഫീസർ കെ.എസ്. സണ്ണി, കൃഷി അസിസ്റ്റന്റ് ഫൗസിയ ബീഗം, കെ.ജി. സത്യൻ, പ്രിൻസ് പൊരുന്നേടത്ത്, ജോളി മാത്യു, ബാബു മാത്യു, സന്തോഷ് കണിയാംകുടിയിൽ, വിജയൻ മറ്റനായിൽ, ലൈജു തേക്കിൻകാട്ടിൽ എന്നിവർ പങ്കെടുത്തു.

ആരക്കുഴ പഞ്ചായത്തിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയ്ക്ക് നൂറ് മേനിയാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ രണ്ടരയേക്കർ വരുന്ന പെരിങ്ങഴ കൊച്ചുചിറ പാടശേഖരത്തിൽ പ്രദേശത്തെ യുവജന കൂട്ടായ്മയിലെ അംഗങ്ങളായ സന്തോഷ് കണിയാംകുടിയിൽ, തടിമിൽ തൊഴിലാളിയായ ലൈജു തേക്കിൻകാട്ടിൽ, കർഷക തൊഴിലാളിയായ വിജയൻ മറ്റനായിൽ എന്നിവരുടെ നേതൃത്വത്തിലാണ് നെൽകൃഷിയിറക്കിയത്. ആരക്കുഴ കൃഷിഭവനിൽ നിന്നും ഉമ ഇനത്തിൽപെട്ട നെൽവിത്തും ആവശ്യമായ ജൈവവളങ്ങളും നൽകി. കൃഷി ഓഫീസർ കെ.എസ്. സണ്ണി കൃത്യസമയങ്ങളിൽ പാടശേഖരം സന്ദർശിച്ച് വേണ്ട സഹായവും നൽകിയിരുന്നു.
മഹാപ്രളയത്തെ അതിജീവിച്ച നെൽകൃഷി ഒട്ടും മോശമായില്ല. തൊഴിലാളികളെ ലഭിക്കാത്തതിനാൽ കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ചാണ് നെല്ല് കൊയ്‌തെടുത്തത്.