palliyakkel-bank-
പള്ളിയാക്കൽ ബാങ്കിന്റെ കാർഷികോത്പന്ന വിതരണ കേന്ദ്രം എസ്.ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : കേരളത്തിലെ സഹകരണ മേഖലയിൽ കാർഷികോത്പാദന രംഗത്ത് മാതൃകയായ ഏഴിക്കര പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കാർഷികോത്പന്ന വിതരണ കേന്ദ്രം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യേശുദാസ് പറപ്പിള്ളി, ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ. ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു. കേസരി കോളേജ് ബസ് സ്റ്റോപ്പിന് സമീപം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്ക് ശാഖാ കെട്ടിടത്തിലാണ് വിപണനകേന്ദ്രം.