punerjani-rahul-gandhi-ve
പുത്തൻവേലിക്കര നികത്തുംതറ സജീവനും കുടുംബത്തിനും രാഹുൽഗാന്ധി വാഗ്ദാനം ചെയ്ത വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു

പറവൂർ : കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽഗാന്ധി വാഗ്ദാനം ചെയ്ത കുടുംബത്തിന് വീട് കൈമാറി. പുത്തൻവേലിക്കര തേലത്തുരുത്ത് നികത്തുംകറ സജീവനും കുടുംബത്തിനും വി.ഡി. സതീശൻ എം.എൽ.എ നടപ്പിലാക്കുന്ന പുനർജനി പദ്ധതിയിലാണ് വീട് നിർമ്മിച്ച് നൽകിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താക്കോൽദാനം നിർവഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, ടി.ജെ. വിനോദ്, പി.ആർ. സൈജൻ തുടങ്ങിയവർ പങ്കെടുത്തു. പ്രളയസമയത്ത് പുത്തൻവേലിക്കര കേരള ഓഡിറ്റോറിയത്തിൽ സന്ദർശനത്തിനായി രാഹുൽ ഗാന്ധിയെത്തിയപ്പോൾ യാദൃച്ഛികമായാണ് സജീവിന്റെ വീട്ടിലെത്തിയത്. പ്രളയത്തിൽ തകർന്ന വീടു കണ്ട രാഹുൽ കൂടെയുണ്ടായിരുന്ന വി.ഡി. സതീശൻ എം.എൽ.എയെ വീട് നിർമിച്ചു നൽകാൻ ചുമതലപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുടയിലുള്ള അപർണ, ശ്രീറാം, ഹരിശങ്കർ, ശ്രീശങ്കർ എന്നിവരുടെ പേരിൽ ഇവരുടെ കുടുംബമാണ് വീട് നിർമ്മാണത്തിന്റെ ചെലവ് വഹിച്ചത്.