g-l-p-school-paravur-
ലോക അധ്യാപക സംഘടനയുടെ പ്രതിനിധികൾ പറവൂർ ഗവ. എൽ.പി. സ്കൂൾ സന്ദർശിച്ചപ്പോൾ.

പറവൂർ : ലോക അദ്ധ്യാപക സംഘടനയായ എഡ്യൂക്കേഷൻ ഇന്റർ നാഷണലിന്റെ പ്രതിനിധികളായ സ്വീഡനിലെ എട്ട് അദ്ധ്യാപക സംഘടന നേതാക്കൾ പറവൂരിലെ ഗവ. എൽ.പി സ്കൂൾ സന്ദർശിച്ചു. കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളോടൊപ്പമാണ് പറവൂരിലെത്തിയത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മനസിലാക്കാനും വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും അദ്ധ്യാപക സംഘടന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനുമാണ് സന്ദർശന ലക്ഷ്യം. വിവിധ ജില്ലകളിലെ അദ്ധ്യാപക സംഘടന നേതാക്കളും വിദ്യാഭ്യാസ ഓഫീസർമാരും വിദേശ സംഘടനാ പ്രതിനിധികളുമായി സംവദിക്കും. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദൻ, സി.എ. പ്രമോദ്, എ.എൻ.ജി ജെയ്കോ എന്നിവർ ഇവരോടൊപ്പമുണ്ടായിരുന്നു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കെ.പി. ധനപാലൻ, ഡെന്നി തോമസ്, രഞ്ജിത്ത് മാത്യു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.