life
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച 44 വീടുകളുടെ താക്കോൽദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

നെടുമ്പാശേരി: കയറിക്കിടക്കാൻ സ്വന്തമായി വീടില്ലാത്തവർക്ക് വീടു നിർമ്മിച്ചു നൽകുന്നതിന് സംസ്ഥാന സർക്കാർ ആദ്യ പരിഗണന നൽകുന്നുവെന്നതിന് തെളിവാണ് ലൈഫ് മിഷൻ പദ്ധതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നെടുമ്പാശേരി പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി വഴി നിർമ്മിച്ച 44 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭവന പദ്ധതിയുടെ നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ സ്വാഗതം പറഞ്ഞു. ജി.സി.ഡി.എ ചെയർമാൻ വി. സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം സരള മോഹനൻ, ലൈഫ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഏണസ്റ്റ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാ നാരായണപിള്ള എന്നിവർ സംസാരിച്ചു. വി.ഇ.ഒ എം.എ. സുധ നന്ദി പറഞ്ഞു.