പെരുമ്പാവൂർ: ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) വാർഷിക സമ്മേളനം ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നിഷ അലിയാരെ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് ആദരിച്ചു. സംഘാടക സമിതി ചെയർമാൻ ടി.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന രോഗികൾക്കുളള ചികിത്സാസഹായ വിതരണം യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി. ശശി നിർവഹിച്ചു. സെക്രട്ടറി ടി.എ. യൂസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ, പി.കെ. രാജീവൻ, എൻ.കെ. മുഹമ്മദ്കുഞ്ഞ്, രാജേഷ് കാവുങ്കൽ, ഹരി പ്ലാവട, കെ.എച്ച്. റഷീദ്, ടി.എ. ഷെമീർ എന്നിവർ സംസാരിച്ചു.