പെരുമ്പാവൂർ: കണ്ടന്തറ മുസ്ലീം ജമാഅത്തിന്റെയും എറണാകുളം ലേക് ഷോർ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കാമ്പും ഹൃദ്രോഗ ബോധവത്കരണ ക്ലാസും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കെ.കെ. ഇബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ചീഫ് ഇമാം അൽഹാഫിൾ ഷിഹാബുദ്ദീൻ അസ്ഹരി പ്രാർത്ഥന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. മൂസക്കുഞ്ഞി ബോധവത്കരണ ക്ലാസെടുത്തു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ.എം. ഷാജി, ഹിദായത്തുൽ ഇസ്ലാം ട്രസ്റ്റ് ചെയർമാൻ എം.പി. അബ്ദുൽ ഖാദർ, ജമാഅത്ത് ട്രഷറർ എം.കെ. മുഹമ്മദ്, ജോ. സെക്രട്ടറി എം.ഇ. അസീസ്, എ.കെ. മുഹമ്മദ്, സി.എ. അബ്ദു ചിറയിലാൻ, സാമൂഹ്യക്ഷേമ സമിതി ചെയർമാൻ സി.എ. അബ്ദുൽ സമദ്, ഡോ. കെ.എ. അമീർ, മുദരിസ് അബൂബക്കർ അസ്ഹരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.വൈ. മീരാൻ സ്വാഗതവും കാമ്പ് ചീഫ് കോ ഓർഡിനേറ്റർ സുധീർ പാറക്കൽ നന്ദിയും പറഞ്ഞു.