1
ട്രാക്ക് സംഘടിപ്പിച്ച ഡോ: എ.പി.ജെ അബ്ദുൾ കലാം പുരസ്കാര വിതരണവും, ഇ-മാലിന്യ സെമിനാറും കൊച്ചി ആകാശവാണി ഡയറക്ടർ ലീല ജോസഫ് കുന്നുംപുറം റസ്റ്റ്ഹൗസിൽ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : തൃക്കാക്കര മുനിസിപ്പൽ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ - ട്രാക്കിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ഡോ: എ.പി.ജെ.അബ്ദുൾ കലാം വിദ്യാഭ്യാസ പുരസ്കാര വിതരണവും ഇ-മാലിന്യ സെമിനാറും ആകാശവാണി കൊച്ചി നിലയം ഡയറക്ടർ ലീല ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ഷീല ചാരു വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. കുന്നുംപുറം റസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ ട്രാക്ക് പ്രസിഡന്റ് കെ.എം. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. കബീർ ബി. 'ഹാറൂൻ ക്ലാസെടുത്തു. ട്രാക്ക് ജനറൽ സെക്രട്ടറി സലീം കുന്നുംപുറം, സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പോൾ മേച്ചേരി, ടി.കെ. മുഹമ്മദ്, എം.എസ്. അനിൽകുമാർ, രാധാമണി പിള്ള, വി.എൻ. പുരുഷോത്തമൻ , സി.കെ. പീറ്റർ, ജലീൽ താനത്ത്, ജെയിംസൺ, പി.വി. ഹംസ, ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.