കുണ്ടന്നൂർ: സാഹിത്യകാരനും, തിരക്കഥാകൃത്തുമായ കുണ്ടന്നൂർ എൻ.എക്സ്.ജോസഫ് റോഡ് അശ്വതി വീട്ടിൽ (മൂവാറ്റുപുഴ മംഗലത്ത്) ബി.ശ്രീരാജ് (64) നിര്യാതനായി. മാതൃഭൂമി ചീഫ് സബ്ബ് എഡിറ്ററായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മജ മേനോൻ (റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ). മക്കൾ: അശ്വതി മേനോൻ (ജേർണലിസ്റ്റ്), ആദിത്യ മേനോൻ (റാഡിസൺ ബ്ലൂ, ചെന്നൈ).