yuvamorcha
പുൽവാമയിൽ പാക് ഭീകരുടെ ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്കായി യുവർമോർച്ച ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നു

ആലുവ: കാശ്മീരിലെ പുൽവാമയിൽ പാക് ഭീകരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കായി യുവർമോർച്ച ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം നടത്തി. രാത്രി ഉറക്കമിളച്ച ശേഷമാണ് സൈനികരുടെ ചിത്രങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ച ശേഷം മണപ്പുറത്ത് ഇന്ന് രാവിലെ ബലി തർപ്പണം നടത്തിയത്.

ആലങ്ങാട് സാബു ശാന്തി, സുമേഷ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക പുജയ്ക്ക് ശേഷമായിരുന്നു തർപ്പണം. യുവമോർച്ച സംസ്ഥാന സമിതിയംഗം രാജീവ് മുതിരക്കാട്, കെ. രജ്ഞിത്ത് കുമാർ, സനീഷ് കളപുരയ്ക്കൽ, രാജേഷ് കുന്നത്തേരി, പ്രിജു, സുനിൽ, രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തർപ്പണം.