panchayath
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് താബോർ ഡിവിഷനിലെ തവളപ്പാറയിൽ നിർമ്മിച്ചിട്ടുള്ള സ്‌കിൽസ് എക്‌സലൻസ് സെന്റർ മന്ദിരത്തിന്റെ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് താബോർ ഡിവിഷനിലെ തവളപ്പാറയിൽ നിർമ്മിച്ചിട്ടുള്ള സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ ടി.എം വർഗീസ് പ്രോജക്ട് അവതരിപ്പിച്ചു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യർ, സ്കിൽസ് ഏക്‌സലന്റ്‌സ് സെന്റർ ജനറൽ കൺവീനർ ടി.എം. വർഗീസ് ,ബി.ഡി.ഒ അജയ്, മഞ്ഞപ്ര സഹകരണബാങ്ക് പ്രസിഡന്റ് ടി.ഡി പൗലോസ് എന്നിവർ പ്രസംഗിച്ചു.