mookkannoor
മൂക്കന്നൂർ ചാലിൽ ചിറ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു

അങ്കമാലി: മൂക്കന്നൂർ ചാലിൽചിറ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. പാരമ്പര്യ കുടിവെള്ള സ്രോതസുകളുടെ നവീകരണവുമായി ബന്ധപ്പെടുത്തി ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി 43 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത്. .ഇതുവഴി 22 ഹെക്ടർ സ്ഥലത്ത് നെൽകൃഷി പുനരാരംഭിക്കാനാകും. പദ്ധതിയുടെ ഒരു ഘട്ടം പൂർത്തീകരിച്ചപ്പോൾ തന്നെ പാടശേഖരത്തിന്റെ
നാലിലൊന്ന് ഭാഗത്ത് നെൽകൃഷി ആരംഭിച്ചു.
റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി റാഫേൽ, വാർഡ് അംഗം എ.സി. പൗലോസ്, ബിജു പാലാട്ടി, ലീലാമ്മ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.