മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ നവീകരണം പൂർത്തിയാക്കിയ മുല്ലപ്പുഴച്ചാൽ - കോട്ടറോഡിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, വാർഡ് മെമ്പർ റെബി ജോസ്, മുൻപഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ്, ബേബി ആണ്ടൂർ, ജോസ് കൊച്ചുമുട്ടം എന്നിവർ പങ്കെടുത്തു. ആയവന ഗ്രാമപഞ്ചായത്തിലെ മുല്ലപ്പുഴച്ചാലിൽ നിന്നാരംഭിച്ച് കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ കോട്ടക്കവലയിൽ അവസാനിക്കുന്ന റോഡ് എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നനുവദിച്ച അഞ്ച് ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്താണ് നവീകരിച്ചത്.