മൂവാറ്റുപുഴ: യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭ വാളകം മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷമഹായോഗം ഇന്ന് ആരംഭിച്ച് 10 ന് സമാപിക്കും. ഇന്ന് മുംബയ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ അലക്‌സാന്ത്രിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. 7ന് രാത്രി പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ, 8ന് രാത്രി ഫാ. സജി പി.സി. കോതമംഗലം, 9ന് രാത്രി . ഫാ. എൽദോസ് കുറ്റീശ്രക്കുടി, 10 ന് രാത്രി ഫാ. ഷോബിൻ പോൾ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയ്ക്കും സഭാ ഭാരവാഹികളായ സ്ലീബ പോൾ വട്ടവേലിൽ അൽമായ ട്രസ്റ്റി കമാൻഡർ സി.കെ. ഷാജി ചുണ്ടയിൽ, അൽമായ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, കമ്മിറ്റി അംഗങ്ങളായ ഫാ. എൽദോസ് പാറയ്ക്കപുത്തൻപുര, സുജിത് പൗലോസ് ആറ്റൂർ, ജോർജ് ഈപ്പൻ വെളിയംകുന്നത്ത് എന്നിവരെ ആദരിക്കും.