മരട്: നഗരസഭ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാൻസർ പ്രതിരോധ പദ്ധതിയായ പ്രത്യാശയുടെ ഭാഗമായി ചിത്രതാര ഗംഗാധരൻ, സിബി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കാൻസർ ബോധവത്കരണക്ളാസ് പ്രൊഫ.കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു .നഗരസഭ ചെയർപേഴ്സൺ ടി.എച്ച്. നദീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ ,സ്ഥിരംസമിതി അദ്ധ്യക്ഷരായ ദിഷ പ്രതാപൻ, സുജാത ശിശുപാലൻ, ജബ്ബാർ പാപ്പന. സ്വമിന സുജിത്, കൗൺസിലർ അജിതകുമാരി എന്നിവർ സംസാരിച്ചു.