തൃക്കാക്കര : ജില്ലയിൽ വരൾച്ച സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ പത്രസമ്മേളനത്തിൽ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ കൂടുതൽ വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. എം വി ഐ പി, പി വി ഐ പി, ഐ ഐ പി എന്നിവയിലൂടെ വെള്ളമൊഴുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെള്ളം സുഗമമായി ഒഴുകുന്നതിന് കനാലുകളിലെ തടസങ്ങൾ നീക്കി.
സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വിദ്യാലയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ അസംബ്ലി ഒഴിവാക്കണം.
ജലദൗർലഭ്യമുള്ള മേഖലകളിൽ 178 വാട്ടർ കിയോസ്കുകൾ സ്ഥാപിക്കും.
136 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പ്രവർത്തനസജ്ജമാകും.
376 ഹാൻഡ് പമ്പുകളിൽ120 എണ്ണം അറ്റകുറ്റപ്പണി നടത്തുന്നു
മെയ് 31ന് മുമ്പ് 150 പുതിയ കുളങ്ങൾ പൂർത്തികരിക്കും.