ആലുവ: വാഴക്കുളം സ്വദേശിനി അംബികക്ക് ശിവരാത്രി മണപ്പുറത്തെ മൺപാത്ര കച്ചവടം ജീവിതം മാത്രമല്ല, അറിവിന്റെ ഉയരങ്ങൾ കീഴടക്കാനുള്ള വഴി കൂടിയാണ്.എന്നാൽപിരിഞ്ഞുകിട്ടിയ പണം കനിവില്ലാാത്തകള്ളൻമാർ കൊണ്ടുപോയി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജിൽ ഡോ. കെ.എ.ജെൻസിക്ക് കീഴിൽ 'മലയാള സംസ്‌കാരവും സാംസ്‌കാരിക പരിണാമവും (വേളാൻ)' എന്ന വിഷയത്തിൽ ഗവേഷകയാണ്അംബിക.പി.എച്ച്.ഡി കൂടി നേടിയാൽ ജീവിത ദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.തിങ്കളാഴ്ച ഉച്ചയോടെ ദേവസ്വം സ്ഥലത്ത് കച്ചവടം ആരംഭിച്ചു. 24 മണിക്കൂറിനകം 17,050 രൂപയുടെ കച്ചവടം നടത്തി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് കൊടുംചൂടിൽ വിശ്രമിക്കാൻ ക്ഷേത്രത്തിന് മുമ്പിലെ മരച്ചുവട്ടിലേക്ക് ഇരുവരും പോയി. അംബിക കൈയ്യിൽ കരുതിയിരുന്ന ബാഗിൽ പണം എണ്ണിത്തിട്ടപ്പെടുത്തി വച്ചിരുന്നു. ഉണർന്നപ്പോൾ പഴ്‌സിൽ പണമില്ല. മണപ്പുറത്തെ പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ബാങ്ക് വായ്പയെടുത്തും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയുമാണ് കച്ചവടത്തിനിറങ്ങിയത്. എല്ലാം നഷ്ടപ്പെട്ട സങ്കടം ഇരുവരുടെയും വാക്കുകളിലും മുഖത്തുമുണ്ട്. നെന്മാറ എൻ.എസ്.എസ് കോളേജിൽ താത്കാലിക അദ്ധ്യാപികയായിരുന്നു അംബിക. ദുരിതക്കയത്തിൽ നിന്നും മോചനം തേടിയുള്ള യാത്രയിലാണ് ഇരുവരും. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ ഗോപാലകൃഷ്ണന് നിയമന ഉത്തരവ് ലഭിച്ചിട്ടുണ്ട്. ജൂലായ് പത്തിന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കും. അംബിക . മൂന്നാം ക്ലാസുകാരി ഇഷയും ഹരിദേവുമാണ് മക്കൾ.
. നിർമാണ തൊഴിലാളിയായ മാറമ്പിള്ളി അമ്പലംപറമ്പിൽ ഗോപാലകൃഷ്ണന്റെ ഭാര്യയാണ് അംബിക
വേളാർ സമുദായത്തിന്റെ ചരിത്രം തേടി
വേളാർ സമുദായത്തിന്റെ പരമ്പരാഗത തൊഴിലാണ് മൺപാത്ര നിർമാണം. കേരളത്തിലും വേളാർ സമുദായം പല പേരുകളിലാണ് അറിയപ്പെടുന്നത്. കൊങ്ങിണി ഭാഷ പോലെ ലിപിയില്ലാത്ത തനത് ഭാഷയും വേളാർ സമുദായത്തിനുണ്ട്. ഈ ചരിത്രം തേടിയുള്ള യാത്രയിലാണ് അംബിക. ഇതിന്റെ ഭാഗമായാണ് ഭർത്താവ് ഗോപാലകൃഷ്ണനൊപ്പം അംബിക മൺപാത്ര കച്ചവടത്തിനെത്തിയത്.മണപ്പുറത്ത് ഇതര ജില്ലകളിൽ നിന്നായി മൺപാത്ര കച്ചവടക്കാരെത്തും. ഇവരിൽ നിന്നും ഭാഷയെയും സംസ്‌കാരത്തെയും കുറിച്ച് കൂടുതൽ അറിയുകയായിരുന്നു അംബികയുടെ ലക്ഷ്യം.