പിറവം : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പാമ്പാക്കുട പഞ്ചായത്തിൽ ഹരിത കർമ്മസേന രൂപീകരിച്ചു. 24 പേരടങ്ങുന്ന കർമ്മ സേനയുടേയും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ നിർവഹിച്ചു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ അദ്ധ്യക്ഷയായി. പ്രധാനമന്ത്രിയുടെ ശ്രംശ്രീ പുരസ്‌കാരത്തിന് അർഹനായ നേവൽബേസ് ഉദ്യോഗസ്ഥൻ കെ കെ ബിനു, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പുരസ്‌കാരം നേടിയ തഹസിൽദാർ പി.എസ്. മധുസൂദനൻ നായർ , നാഷണൽ മീറ്റ് ജേതാവ്മുൻ എം.എൽ.എ. എം.ജെ. ജേക്കബ്, കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എംടെക്കിൽ ഒന്നാം റാങ്ക് നേടിയ സുസ്മിത സദനൻ എന്നിവരെ എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് ആദരിച്ചു..പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ കുര്യാക്കോസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അമ്മിണി ജോർജ്, സിന്ധു ജോർജ്, എം എൻ. കേശവൻ, പി.യു. വർഗീസ്, പി യു. ചാക്കോ, ഫിലിപ് ഇരട്ടിയാനിയ്ക്കൽ, കുട്ടപ്പൻ എന്നിവർ സംസാരിച്ചു.