അങ്കമാലി: കേന്ദ്ര പദ്ധതികൾ കേരളം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കേണ്ട ആയുഷ്മാൻ ഭാരത് പദ്ധതി കേരളം നടപ്പിലാക്കിയിട്ടില്ല. . കൈപ്പമംഗലത്ത് നിന്ന് ആരംഭിച്ച പരിവർത്തന യാത്രക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് പി. എൻ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻ ദാസ് ,മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി ,ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എൻ.മധു, അഡ്വ.കെ.എസ്.ഷൈജു, സെക്രട്ടറിമാരായ എം.എ ബ്രഹ്മരാജ്
,എം.എൻ.ഗോപി., നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.എസ്.രാധാകൃഷ്ണൻ, ഇ.എൻ.അനിൽ, വൈസ് പ്രസിഡന്റുമാരായ ബിജു പുരുഷോത്തമൻ, അഡ്വ.തങ്കച്ചൻ വർഗീസ് ,എം.വി.ലക്ഷ്മണൻ ,ബിന്ദു വത്സൻ എന്നിവർ പ്രസംഗിച്ചു.