thevarafery
തേവര ഫെറി ജംഗ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.എൽ.എ. നിർവഹിക്കുന്നു

കൊച്ചി: തേവര ഫെറി ജംഗ്‌ഷനിലെ സിഗ്‌നൽ ലൈറ്റ് ഹൈബി ഈഡൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. കെൽട്രോണാണ് സ്ഥാപിച്ചത്. മൂന്നു വർഷത്തേക്ക് ഇവർക്കാണ് പരിപാലന ചുമതല. നഗരസഭ കൗൺസിലർ എലിസബത്ത്, സിറ്റി പൊലീസ് അസി.കമ്മിഷണർ പി.എസ്. സുരേഷ്, ട്രാഫിക് സി.ഐ. വി.വിമൽ എന്നിവർ പങ്കെടുത്തു.