exclse
കഞ്ചാവുമായി പിടിയിലായ സൻന്തു മണ്ഡൽ,സഫിക്കുൾ ഇസ്ലാം,റബിക്കുൾ ഷേക്ക് എന്നിവർ



അങ്കമാലി: നായത്തോട് ഭാഗത്ത് നിന്നും കഞ്ചാവുമായി മൂന്ന് ഇതര
സംസ്ഥാനതൊഴിലാളികളെ അങ്കമാലി എക്‌സൈസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ
മൂർഷിദാബാദ് ജില്ലയിൽ താമസിക്കുന്ന സഫിക്കുൾ ഇസ്ലാം(30),സൻന്തു മണ്ഡൽ
(28),റബിക്കുൾ ഷേക്ക് (25) എന്നി​വരെയാണ് എക്‌സൈസ്
ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 63 ഗ്രാം
കഞ്ചാവാണ് കണ്ടെത്തിയത്.കഴിഞ്ഞമാസം ബംഗാളിൽ നിന്നും തീവണ്ടി മാർഗമാണ്
ഇവർ കഞ്ചാവ് കൊണ്ടുവന്നത്.മൊത്തം ഒന്നര കിലോ കഞ്ചാവാണ്
കൊണ്ടുവന്നത്.വിറ്റ് ബാക്കിവന്ന കഞ്ചാവ് വിൽപ്പന നടത്താൻ
ശ്രമിക്കുമ്പോഴാണ്എക്‌സൈസിന്റെ പിടിയിലാകുന്നത്.ഒരു പൊതിക്ക് 1000
രൂപയാണ് ഈടാക്കുന്നത്.മൂവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ്
ചെയ്തു.പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ ഇ.കെ.ഹരി,എം.കെ.ഷാജി,സിവിൽ
എക്‌സൈസ് ഓഫീസർമാരായ വി.ബി,രാജേഷ്,എ.ജെ.അനീഷ്,പി.ബിനു
മാനുവൽ,പി.പി.ഷിവിൻ,പി.ജെ.പത്മഗിരീശൻ,ഫൗസിയ,ധന്യ,ഡ്രൈവർ സക്കീർ ഹുസൈൻ
എന്നിവർ പങ്കെടുത്തു.കഴിഞ്ഞമാസം അങ്കമാലിയിൽ എക്‌സൈസ് ഒരു കിലോ
കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു.