innocent

കൊച്ചി: പാർട്ടി പറഞ്ഞാൽ വീണ്ടും ചാലക്കുടിയിൽ മത്സരിക്കുമെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു. സീറ്റ് തന്നില്ലെങ്കിൽ അതും അംഗീകരിക്കും. ചാലക്കുടി പാർലമെന്റ് മണ്ഡലം കമ്മിറ്റി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തയെക്കുറിച്ച് അറിയില്ല. അങ്കമാലിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന കമ്മിറ്റിയാണ് ഇന്നസെന്റിന് ഒരവസരം കൂടി നൽകുന്നതിനെക്കുറിച്ച് മണ്ഡലം കമ്മിറ്റിയുടെ താത്പര്യം തേടിയത്. ഇന്നലെ ചേർന്ന യോഗത്തിൽ ഭൂരിഭാഗം പേരും ജയസാദ്ധ്യതയില്ലെന്ന് വിലയിരുത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ്, പെരുമ്പാവൂർ മുൻ എം.എൽ.എ സാജു പോൾ എന്നിവരിലാരെങ്കിലും മത്സരിക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം.