ncp

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് അനുവദിക്കണമെന്ന ആവശ്യം ഇന്നു ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ വീണ്ടും ഉന്നയിക്കാൻ എൻ.സി.പി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഒരു സീറ്റ് ലഭിക്കാൻ പാർട്ടിക്ക് അർഹതയും അവകാശവുമുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ യോഗത്തിനുശേഷം പറഞ്ഞു. ഇടതുപക്ഷത്ത് തുടക്കം മുതൽ നിൽക്കുന്നതും ദേശീയ പാർട്ടിയെന്നതും കണക്കിലെടുത്ത് സീറ്റിന് അർഹതയുണ്ട്. ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. സീറ്റ് തരില്ലെന്ന് അറിയിച്ചിട്ടില്ല. സീറ്റ് ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. മഹാരാഷ്ട്രയിൽ സി.പി.എമ്മുമായി സീറ്റു പങ്കിടുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.