adeeb-ahmed

കൊച്ചി: തുടർച്ചയായ രണ്ടാം വർഷവും ഹുറൂണിന്റെ റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രി അച്ചീവ്‌മെൻറ് അവാർഡ് ഫോർ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ഹോട്ടൽ നിക്ഷേപകരായ ട്വൻറി 14 ഹോൾഡിംഗ്‌സിന്.

ഹുറൂൺ പുരസ്‌കാരം വലിയ അംഗീകാരമാണെന്നും ട്വൻറി 14 ഹോൾഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.

ലുലു ഗ്രൂപ്പിൻറെ ഭാഗമായി 2014 ൽ പ്രവർത്തനം കുറിച്ച ട്വൻറി14 ഹോൾഡിംഗ്‌സ് യു.കെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി പടർന്ന് വ്യാപിച്ച 750 ദശലക്ഷം യു.എസ് ഡോളർ മൂല്യമുള്ള പ്രസ്ഥാനമാണ്.

കൊച്ചിയിൽ തുറക്കാൻ പോകുന്ന ട്രിബ്യുട് പോർട്ട്ഫോളിയോ ബൈ മാറിയറ്റും ബാംഗ്ലൂരിൽ നിർമാണത്തിലുള്ള മാരിയറ്റ് ഹോട്ടലും

സ്വിറ്റ്‌സർലാന്റ് സൂറിച്ചിലെ ഇൻറർസിറ്റി ഹോട്ടലും സ്‌കോട്ട്‌ലാൻറ് യാഡ് അടക്കമുള്ള വലിയ ഹോട്ടൽ സമുച്ചയങ്ങളും ട്വൻറി14 ഹോൾഡിംഗ്‌സിന് കീഴിലാണ്.