പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ കെ.എസ്.സി.ടി.ഇയുടെ ധനസഹായത്തോടെ സയൻസ് ഫോറവും പി.ജി. ഡിപ്പാർട്ടുമെന്റ് ഒഫ് കെമിസ്ട്രിയും സംയുക്തമായി ദേശീയശാസ്ത്രദിനം ആഘോഷിച്ചു. ഇന്റർ കോളേജിയേറ്റ് പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ഡോ. പി. അനന്തപത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. മത്സരവിജയികൾക്ക് പുരസ്‌കാരങ്ങളും സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. പി. പത്മ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എൻ. ഹരിശർമ്മ, ട്രസ്റ്റ് ജോ. സെക്രട്ടറി പി. പുരുഷോത്തമൻ നമ്പൂതിരി, അനീഷ, എൽദോസ് എന്നിവർ സംസാരിച്ചു. എം.പി. പൂർണിമ സ്വാഗതവും സയൻസ് ഫോറം അദ്ധ്യാപിക കെ.ആർ. ബിന്ദു നന്ദിയും പറഞ്ഞു.