konnamkudy-road
നഗരസഭ പുനർനിർമിച്ച കോന്നംകുടി റോഡിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ സതി ജയകൃഷ്ണൻ നിർവഹിക്കുന്നു.

പെരുമ്പാവൂർ: നഗരസഭ 30 ലക്ഷം രൂപ ചിലവഴിച്ച് വീതികൂട്ടി പുനർനിർമിച്ച കോന്നംകുടി റോഡിന്റെ ഉദ്ഘാടനം ഒന്നാം മൈൽ ജംഗ്ഷനിൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ നിർവഹിച്ചു. കൗൺസിലർ മോഹൻ ബേബി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ബീന രാജൻ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ നിഷ വിനയൻ സ്ഥലം വിട്ടുതന്നവരെ ആദരിച്ചു. സജീന ഹസൻ, കെ.എം. അലി, സുലേഖ ഗോപാലകൃഷ്ണൻ, വി.എസ്. ഷാജി, കെ.എം. ഷാജി, കെ.കെ. നാസർ, എ. അബ്ദുൽ ഖാദർ, സണ്ണി കുര്യാക്കോസ്, കെ.ബി. നൗഷാദ്, പി.വി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.