കോലഞ്ചേരി: യാക്കോബായ സഭ മേലദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഇളയ സഹോദരൻ മീമ്പാറ ചെറുവിള്ളിൽ സി.എം. പൗലോസ് (84) നിര്യാതനായി. റിട്ട. താലൂക്ക് പഞ്ചായത്ത് ഓഫീസറാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ദീർഘകാലം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി ട്രസ്റ്റിയായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: ഷീല, ബീന, ബിനുപോൾ (പ്രിന്റാ ഓഫ്‌സെറ്റ് പ്രസ്, കോലഞ്ചേരി, സംസ്ഥാന സെക്രട്ടറി, കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ, എഡിറ്റർ, പ്രിന്റേഴ്‌സ് വോയ്‌സ്), പരേതനായ റോയി പോൾ. മരുമക്കൾ: ഡോളി, തങ്കച്ചൻ, എൽദോ, മിനി.