p-rajeev-chuvareshuttu
പറവൂർ നഗരത്തിലെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്ത് പി. രാജീവിൻെ്റ ചുവരെഴുത്ത്.

പറവൂർ : പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഔദ്യേോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീറ്റ് ഉറപ്പിച്ച പി. രാജീവിനു വേണ്ടി പറവൂരിൽ പ്രചരണം തുടങ്ങി. ആദ്യപടിയായി പ്രധാന കേന്ദ്രങ്ങളിൽ ചുവരെഴുത്ത് തുടങ്ങി. നഗരത്തിലെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു എതിർവശത്താണ് പി. രാജീവിനു വേണ്ടിയുള്ള ചുവരെഴുത്തിന് തുടക്കം. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലങ്കിലും കെ.വി. തോമസ് എം.പിയും പറവൂരിൽ പ്രചരണം ആരംഭിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങളായി പൊതുപരിപാടികളിലടക്കം കെ.വി. തോമസ് സജീവമാണ്. പ്രചരണത്തിൽ മുന്നിട്ടുനിന്ന് പ്രവർത്തനം ശക്തമാക്കാനാണ് എൽ.ഡി.എഫ് തിരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ചുമരുകൾ വെള്ളപൂശി ബുക്ക് ചെയ്യൽ തുടങ്ങി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻ.ഡി.എയും പ്രചരണത്തിനു തുടക്കമിട്ടിട്ടുണ്ട്.