sn-library-koduvazhaga-
കൊടുവഴങ്ങര ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയിൽ നടന്ന വനിതാവേദി ദിനാചാരണ സെമിനാർ വനിതാ സാഹിതി ജില്ലാ പ്രസിഡൻ്റ് ഡോ. കെ.കെ. സുലേഖ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയുടേയും താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വനിതാവേദി ദിനാചാര സെമിനാർ വനിതാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ.കെ.കെ. സുലേഖ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജെയ്സിംഗ് മുഖ്യപ്രഭാഷണം നടത്തി, കെ.എൻ. ഉണ്ണി, വി.ജി. ജോഷി, ജോസ് ഗോപുരത്തിങ്കൽ, ടി.വി. ഷൈവിൻ, ഷീബ രതീഷ്, ഷിമ വിനേഷ് തുടങ്ങിയവർ സംസാരിച്ചു.