manjali-sheera-sagam-
നവീകരിച്ച മാഞ്ഞാലി ക്ഷിരസംഘം മന്ദിരത്തിൻെ്റ ഉദ്ഘാടനം ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജു ചുള്ളിക്കാട്ട് നിർവ്വഹിക്കുന്നു.

പറവൂർ: വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നവീകരിച്ച മാഞ്ഞാലി ക്ഷിരസംഘം മന്ദിരത്തിന്റെയും ഹാളിൻെയും ഉദ്ഘാടനം ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്ട് നിർവഹിച്ചു. വിവിധ പദ്ധതികൾ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബും കൊച്ചിൻ ഐ.സി.എ.ഐ ചെയർമാൻ ശ്രീനിവാസനും ഉദ്ഘാടനം ചെയ്തു. എ.എ. നസീർ അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യൻ, ബീന ബാബു, ഉമൈബ യൂസഫ്, എം.എം. റഷീദ് തുടങ്ങിയവർ സംസാരിച്ചു.