പറവൂർ : പ്രളയത്തിൽ വീട് തകർന്ന വടക്കേക്കര പഞ്ചായത്തിലെ കട്ടത്തുരുത്ത് ആവണിപ്പിള്ളി വിവേകാനന്ദന് പുനർജനി പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ആസ്റ്റർ ഹോംസാണ് വീട് നിർമ്മിക്കുന്നത്. വാർഡ് അംഗം എം.ഡി. മധുലാൽ, പി.ആർ. സൈജൻ, അനിൽ ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.