sndp
മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ സ്കൂൾ വാർഷികം. കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി.എ.സോമൻ ഉദ്ഘാടനം ചെയ്യുന്നു.

കോതമംഗലം: മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ എൽ.പി സ്കൂളിന്റെ 40-ാമത് വാർഷികവും അധ്യാപക രക്ഷാകർതൃദിനവും പൂർവ്വ വിദ്യാർത്ഥി സംഗമവും എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ സെക്രട്ടറി പി എ സോമൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.കെ.വിജയകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യോഗം ബോർഡ് അംഗം സജീവ് പാറയ്ക്ക്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മുഖ്യ അതിഥിയായെത്തിയ പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളായ ബിബിൻ ബാലചന്ദ്രൻ ,സാനു പി.വി എന്നിവരെ അനുമോദിച്ചു. സമ്മേളനത്തിൽ വാർഡ് മെമ്പർ അരുൺ പി.സി, മാരിയപ്പൻ നെല്ലിപ്പിള്ളി, കെ.എൻ സജിമോൻ, എം.കെ.ശശി, എം.വി.രാജൻ, പി.കെ. ഓമന, രഞ്ജിത് ബേബി, അനീഷ് കെ.ആർ തുടങ്ങിയവർ പ്രസംഗിച്ചു.