sndp
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാസംഘം പഠനക്ളാസ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിത സംഘം പഠന ക്ളാസ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ കെ.കെ. മോഹനൻ, വനിത സംഘം വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, മേഘ പ്രസാദ്, ഷിബി ബോസ്, സജിത സുഭാഷണൻ, രശ്മി ദിനേശൻ, ജോയി സലിൽകുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബിന്ദു രതീഷ് സ്വാഗതവും ട്രഷറർ ഷിജി ഷാജി നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ. ഡയാന ബൈജു, ഷോണി ഗിരീഷ് എന്നിവരെ ആദരിച്ചു. ഡോ. ഡയാന ബൈജു ക്ളാസെടുത്തു.