പറവൂർ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ സ്ത്രീ തൊഴിലാളികളുടെ അവകാശ പ്രഖ്യാപനവും ധർണയും നടത്തി.. മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഡോ. വിജയകുമാരി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ജീന മഹേഷ് അധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ടി.എ.വേണുഗോപാൽ, സി.എസ്. സുനിൽ, ഇ.ജി. ജയപ്രകാശ്, വി.കെ. അനിൽകുമാർ, പി.എസ്. വേണുഗോപാൽ, കെ.എ. പ്രഭാകരൻ,കെ.എസ്. ശ്യാംജിത്ത്, പറവൂർ മേഖല കൺവീനർ സി.എം. ലിഘോഷ് തുടങ്ങിയവർ സംസാരിച്ചു.