r-chandrasekaran

കൊച്ചി : തൊഴിലാളി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ അനഭിമതരാണെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ തോന്നൽ പാർട്ടിക്ക് ഗുണകരമാവില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ഐ.എൻ.ടി.യു.സിയെ പരിഗണിച്ചാൽ കോൺഗ്രസിനും മുന്നണിക്കും ഗുണം കിട്ടും. ഇന്ദിരാഗാന്ധിയുടെയും കെ. കരുണാകരന്റെയും കാലത്ത് ഐ.എൻ.ടി.യു.സിക്ക് ലഭിച്ച പരിഗണന ഇപ്പോഴില്ലെന്ന് ആർ. ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അംഗത്വവും സ്വാധീനവും കണക്കിലെടുത്താൽ ആദ്യം പരിഗണിക്കേണ്ടത് ഐ.എൻ.ടി.യു.സിയെയാണ്. വേണ്ടത്ര പരിഗണന ലഭിക്കണമെന്ന ആവശ്യവുമായി 14 ജില്ലാ പ്രസിഡന്റുമാരും ഏഴ് ജനറൽ സെക്രട്ടറിമാരും കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഉമ്മൻചാണ്ടി എന്നിവരെ കണ്ടിരുന്നു. അനുകൂല നിലപാടാണ് മൂവർക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.