പറവൂർ : പടിഞ്ഞാറെ മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം തേവുരുത്തിൽ ശ്രീദുർഗാഭഗവതി - ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. ചെറായി പുരുഷോത്തമൻ തന്ത്രി, മൂത്തകുന്നം സുഗതൻ തന്ത്രി, ജിജീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
ഇന്ന് രാവിലെ പത്തിന് ഭസ്മക്കളം, വൈകിട്ട് ഏഴിന് യക്ഷിക്കളം, നാളെ (തിങ്കൾ) വൈകിട്ട് ഏഴിന് യക്ഷിക്കളം, 12ന് വൈകിട്ട് ഏഴിന് ചാമ്പുശേറി യക്ഷിത്തറയിൽ നിന്നും താലം എഴുന്നള്ളിപ്പ്. 13ന് രാവിലെ ഒമ്പതരയ്ക്ക് ഭദ്രകാളിയിങ്കൽ പഞ്ചവിംശതി അഭിഷേകം, തുടർന്ന് അമൃതഭോജനം, വൈകിട്ട് ഏഴിന് കലാപരിപാടികൾ,
മഹോത്സവ ദിനമായ 14 ന് രാവിലെ ഏഴിന് ലളിതാസഹസ്രനാമാർച്ചന, എട്ടിന് ശ്രീബലി, വൈകിട്ട് നാലരയ്ക്ക് കാഴ്ചശ്രീബലി, രാത്രി ഒമ്പതരയ്ക്ക് നാടൻപാട്ടും ദൃശ്യാവിഷ്കാരവും ഗ്രാമചന്തം. പുലർച്ചെ ആറാട്ട്, ഗുരുതിക്ക് ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.