punerjani-school-computer
പുനർജനി പദ്ധതിയിൽ സ്കൂളുകൾക്ക് കമ്പ്യൂട്ടർ നൽകുന്നതിൻെ്റ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

പറവൂർ : പുനർജനി പദ്ധതിയുടെ പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂകൂളുകളിൽ 120 കമ്പ്യൂട്ടറുകൾ വിതരണം ചെയ്യും വി.ഡി. സതീശൻ എം.എൽ.എയുടെ ആവശ്യപ്രകാരം ബി.പി.സി.എൽ. കൊച്ചിൻ റിഫൈനറിയുടെ സി.എസ്.ആർ. സ്കീമിൽ ഉപ്പെടുത്തിയാണ് 45 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനവും ആദ്യഘട്ട വിതരണവും വി..ഡി. സതീശൻ എം.എൽ.എ. നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഷൈല, ഹിമ ഹരീഷ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, ബ്ലോക്ക് അംഗം ഗീതാ സന്തോഷ്, പഞ്ചായത്ത് അംഗം ടി.വി. ജയ്‌ഹിന്ദ് തുടങ്ങിയവർ സംസാരിച്ചു.