ചേരാനല്ലൂർ: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ രണ്ടാമനും മരിച്ചു. ചികിത്സയിലായിരുന്ന കൂടാലപ്പാട് പാണംകുടി പരേതനായ പാപ്പച്ചന്റെ മകൻ അഭിലാഷാണ് (37) മരിച്ചത്. കഴിഞ്ഞ മാസം 3 ന് പെരുമ്പാവൂർ ആലാട്ടുചിറ റൂട്ടിൽ വല്ലം മാന്തോട് പാലത്തിന് സമീപത്തുള്ള വളവിൽ വച്ചുണ്ടായ അപകടത്തിലാണ് അഭിലാഷിന് പരിക്കേറ്റത്. ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന കൂടാലപ്പാട് നെല്ലിപ്പിള്ളി രാഹുൽ തത്ക്ഷണം മരിച്ചിരുന്നു.
അഭിലാഷ് അവിവാഹിതനാണ്. മറ്റൂർ കല്ലുങ്ങൽ കുടംബാംഗം ഏല്യാമ്മയാണ് അമ്മ. സിസ്റ്റർ ലാലി, ഷൈജി, ഷീജ, ഷിജി, സൗമ്യ എന്നിവർ സഹോദരിമാരാണ്.