mla
ഇ ഹെൽത്ത് പദ്ധതിയുടെ ആലുവ മുനിസിപ്പൽ തല ആധാർ രജിസ്‌ട്രേഷൻ ക്യാമ്പ് അൻവർസാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: പൊതുജനങ്ങളുടെ ചികിത്സ വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ഇ ഹെൽത്ത് പദ്ധതിക്ക് ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ ആലുവ നഗരസഭയിൽ തുടക്കമായി.
സാധാരണക്കാരന് ചികിത്സ വേഗത്തിലും ചെലവ് കുറഞ്ഞതും ആക്കുകയാണ്. ലക്ഷ്യം ആവർത്തിച്ചുള്ള പരിശോധനകൾ (എക്‌സറേ, ഇ.സി.ജി, ലാബ് പരിശോധനകൾ) ഒഴിവാക്കാൻ ആകും. ഓരോ വാർഡിലും ആധാർ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആധാർ കാർഡിലെ ക്യൂ ആർ കോഡ് സ്‌ക്കാൻ ചെയ്യുമ്പോൾ വ്യക്തിയുടെ വിലാസം ഇഹെൽത്ത് സൈറ്റിലേക്ക് അപ് ലോഡ് ചെയ്യപ്പെടുന്നു. സർക്കാർ ആശുപത്രികളിൽ ഇഹെൽത്തിൽ പ്രവേശിച്ച ആധാർ നമ്പറുമായി ഒരാൾ ചികിത്സ തേടിയാൽ അയാളുടെ ചികിത്സാ രേഖകൾ ഇ ഹെൽത്ത് നിലവിലുള്ള മുഴുവൻ കംപ്യൂട്ടറുകളിലും ലഭ്യമാകും.
യാത്രാവേളയിലോ അടിയന്തിരഘട്ടത്തിലോ അത്യാഹിത സന്ദർഭത്തിലോ മറ്റൊരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗിക്ക് രോഗിയുടെ പൂർവകാല രോഗവിവരങ്ങൾ ഡോക്ടറുടെ മുന്നിലെ കംപ്യൂട്ടറിൽ കിട്ടും. ഉയർന്ന തലത്തിലുള്ള ആശുപത്രികളിലേക്കുള്ള റഫറൻസ്, പരിശോധനാഫലങ്ങളുടെ കൈമാറ്റം, ആരോഗ്യ വകുപ്പിന്റെ മറ്റ് ആനുകൂല്യങ്ങൾ, വിവിധ പെൻഷനുകൾ എന്നിവയ്ക്കും ഇത് ഉപകാരപ്പെ

ടും.

വിവിധ ആശുപത്രികളിൽ ഡോക്ടറെ മുൻകൂട്ടി കാണുന്നതിനുള്ള സമയം വരെ നിശ്ചയിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇ ഹെൽത്തിൽ ഉണ്ട്. ഒരു വീട്ടിലെ മുതിർന്ന അംഗം വീട്ടിലുള്ള മുഴുവൻ വ്യക്തികളുടേയും
ആധാർ കാർഡുകളുമായി ആധാർ രജിസ്‌ട്രേഷൻ ക്യാമ്പിൽ എത്തണം.
ഇ ഹെൽത്ത് പദ്ധതിയുടെ ആധാർ രജിസ്‌ട്രേഷൻ ക്യാമ്പിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം അൻവർസാദത്ത് എം.എൽ.എ.
നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷ ലിസി എബ്രഹാം, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. പ്രസന്നകുമാരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ജെറോം മൈക്കിൾ, ടിമ്മി ടീച്ചർ, കൗൺസിലർ പി.സി. ആന്റണി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, ശശിധരൻനായർ എന്നിവർ പങ്കെടുത്തു.