kackur-kalavayal
കാക്കൂർ കാളവയൽ കാർഷിക മേളക്ക് തുടക്കം കുറിച്ച് കൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ, അംഗം കെ.എൻ. സുഗതൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ തുടങ്ങിയവർ സമീപം

കുത്താട്ടുകുളം : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഉത്സവങ്ങളിലൊന്നായ കാക്കൂർ കാളവയൽ കാർഷികമേളയുടെ തുടക്കം കുറിച്ചു സാംസ്കാരിക ഘോഷയാത്ര നടന്നു. എടപ്ര ജംഗ്ഷനിൽ രമ മുരളീധര കൈമളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം ജെ.ജേക്കബ് സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ദേവസ്വം പ്രസിഡന്റ് പി.രാജു മാളികയിൽ, ലിസി രാജൻ. രജനി രവി എന്നിവർ സംസാരിച്ചു. രാവിലെ വയൽനഗരിയിൽ എം.എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ പതാക ഉയർത്തി.

ഘോഷയാത്രയിൽ അലങ്കരിച്ച കാളവണ്ടികളും കുതിരയും ഫ്ലോട്ടുകളും പ്രച്ഛന്ന വേഷങ്ങളും വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റുകളും ഗ്രീൻ ആർമിയും അണിനിരന്നു . വാദ്യഘോഷങ്ങളുടെയും കാവടിയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ, ജില്ല പഞ്ചായത്തംഗം കെ.എൻ. സുഗതൻ, മുൻ എം.എൽ.എ എം.ജെ.ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുഷ്പലത രാജു, പഞ്ചായത്തംഗങ്ങളായ സാജു ജോൺ , രമ മുരളീധര കൈമൾ, ലിസി രാജൻ, ലിസി റെജി, ജോൺസൺ വർഗീസ്, മായ കെ.എസ്, രഞ്ജിത് ശിവരാമൻ, ആഘാഷ കമ്മിറ്റി ഭാരവാഹികളായ കെ.ആർ. പ്രകാശൻ, ബിനോയ് കള്ളാട്ടുകുഴി, ജോബി ജോൺ, എം എം. ജോർജ്, സുനിൽ കള്ളാട്ടുകഴി, ബിജു തറമടം, കെ.സി. തോമസ് , ഗ്രീൻ ആർമി ഫെസിലിറ്റേറ്റർ വി.സി. മാത്യു എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ സമ്മാനദാനം നിർവഹിച്ചു.

മരമടി മത്സരം, വയൽക്കിളി മത്സരം തുടങ്ങിയവ അടുത്തദിവസങ്ങളിൽ നടക്കും.