പറവൂർ : കാലടി സർവകലാശാല ചിത്രകലാ വിഭാഗം മേധാവി സാജു തുരുത്തിൽ പറവൂരിൽ തുടങ്ങുന്ന ആർട്ട് ആൻഡ് മൈൻഡ് ഇന്റർനാഷണൽ മ്യൂറൽ പെയ്ന്റിംഗ് സ്റ്റഡി സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. സാജു തുരുത്തിലിന്റെ ഒരുമാസം നീണ്ടു നീളുന്ന ചിത്രപ്രദർശനവും നടക്കും. എസ്.ശർമ്മ എം.എം.എ ഉദ്ഘാടനം ചെയ്തു. കാലടി സർവകലാശാല വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ , കെ.പി. ധനപാലൻ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ,വത്സല പ്രസന്നകുമാർ, വിനോദ് കെടാമംഗലം, ഡെന്നി തോമസ്, ഡോ. മീര, സാജു തുരത്തിൽ, ഡോ. സീന എസ് തുരുത്തിൽ തുടങ്ങിയവർ സംസാരിച്ചു.